ടോക്യോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല നേട്ടവുമായി ബജ്‌രംഗ് പൂനിയ

ടോക്യോ ഒളിമ്പിക്സ് ഗുസ്തിയില്‍ വെങ്കല നേട്ടവുമായി ബജ്‌രംഗ് പൂനിയ

ടോക്യോ: ഒളിമ്പിക്സ്​ ഗുസ്​തിയില്‍ ഇന്ത്യക്ക് രണ്ടാം​ മെഡല്‍. ബജ്​രംഗ്​ പുനിയയാണ്​ ഇന്ത്യക്കായി 65 കിലോ ഫ്രീസ്​റ്റൈല്‍ ഗുസ്​തിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയത്​. കസാഖിസ്​താന്‍ താരം ദൗലത്​ നിയാസ്​ബെക്കോവിനെ തോല്‍പ്പിച്ചാണ്​ ബജ്​രംഗ്​ പുനിയയുടെ മെഡല്‍ നേട്ടം.

8-0 എന്ന സ്​കോറിനാണ്​ ബജ്​രംഗ്​ പുനിയ ഗുസ്​തിയില്‍ കസാഖ്​ താരത്തെ തകര്‍ത്ത്​ വിട്ടത്​. ഇതോടെ ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. അധികാരിമായാണ്​ പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കിയത്​. ആദ്യ റൗണ്ടില്‍ രണ്ട്​ പോയിന്റ്​ നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ്​ പോയിന്റ്​ നേടി വിജയമുറപ്പിച്ചു.

സെമിയില്‍ അസര്‍ബൈജാന്റെ ഹാജി അലെവയോട്​ ബജ്​രംഗ്​ പരാജയപ്പെട്ടിരുന്നു. ക്വാര്‍ട്ടറില്‍ ഇറാന്റെ മൊര്‍ത്താസ ഗിയാസിയെ പരാജയപ്പെടുത്തിയാണ്​ ബജ്​രംഗ്​ പുനിയ സെമിയിലേക്ക്​ മുന്നേറിയത്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.