നാദിർഷായുടെ ഇരട്ടത്താപ്പിന് തെളിവായി ഫേസ്‌ബുക് എഡിറ്റ് ഹിസ്റ്ററി

നാദിർഷായുടെ ഇരട്ടത്താപ്പിന്  തെളിവായി  ഫേസ്‌ബുക് എഡിറ്റ് ഹിസ്റ്ററി


കൊച്ചി : പേരിട്ടത് ദുരുദ്ദേശപരമല്ല എന്ന് ആവർത്തിച്ച് പറയുന്നതിനിടയിലും നാദിർഷായുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക് പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററി എന്ന് വിമർശകർ. ആഗസ്ത് ഒന്നാം തീയതി നാദിർഷായുടെ ഫേസ്‌ബുക് പോസ്റ്റിൽ താൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല എന്ന് പ്രസ്താവിച്ചു.







പക്ഷെ ചില മുസ്ളീം  വിശ്വാസികൾ ജീസസ് ദൈവപുത്രനായിട്ടല്ല , പ്രവാചകനായിട്ടാണ് മുസ്ലീമുകൾ  കാണുന്നത് ആയതിനാൽ പോസ്റ്റ് തിരുത്തണം എന്ന് ആവശ്യമുന്നയിച്ചു. ഈ ആവശ്യം അംഗീകരിച്ച് നാദിർഷ തന്റെ പോസ്റ്റ് ആഗസ്ത് 1  ന് ജീസസ് പ്രവാചകൻ എന്ന് തിരുത്തി.


എന്നാൽ ഈ തിരുത്ത് ഒരു കുരുക്കാകുമെന്ന് മനസിലാക്കിയ അദ്ദേഹം ദൈവപുത്രൻ എന്ന് തന്നെ വീണ്ടും പോസ്റ്റിൽ ഉപയോഗിച്ചു. പോസ്റ്റിന്റെ എഡിറ്റ് ഹിസ്റ്ററിയിൽ ഇക്കാര്യം വളരെ വ്യക്തമായി കാണാം.പക്ഷെ മീഡിയ വൺ പോലെയുള്ള മാധ്യമങ്ങൾ നാദിർഷ ഈശോയെ പ്രവാചകൻ എന്ന് വിശേഷിപ്പിച്ച പോസ്റ്റ് തിരുത്തിയ വിവരം അറിഞ്ഞതായി പോലും ഭാവിച്ചിട്ടില്ല. ഇസ്ളാം മത വിശ്വാസികളിൽ നിന്നും ഉണ്ടായേക്കാവുന്ന എതിർപ്പ് അതിജീവിക്കാനാണ് ഇത്തരം ഒരു തന്ത്രം നാദിർഷ ഒരുക്കിയതെന്നാണ് പലരും ആരോപിക്കുന്നത് .


ഇതോടൊപ്പം തന്നെ മുഹമ്മദ് നോട്ട് ഫ്രം ഖുറാൻ എന്നൊരു ചിത്രം ഇറക്കാൻ താങ്കൾ ധൈര്യപ്പെടുമോ എന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തുന്നു. മുഹമ്മദ്‌ എന്ന പേര് ചോദ്യപേപ്പറിൽ എഴുതിയ ജോസഫ് മാഷ് ജീവച്ഛവമായി ഇരിക്കുമ്പോൾ ഇതുപോലെ ഒരു പേരിടാൻ നാദിർഷാക്ക് കഴിയില്ല എന്നും  സോഷ്യൽ മീഡിയ പരിഹസിക്കുന്നു.
ഫെഫ്ക സംഘടന നാദിർഷാക്ക് പിന്തുണയുമായി വന്നതോടുകൂടി പേരിന്റെ പേരിലുള്ള വാക്‌പോര് മുറുകുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.