ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ അമ്പതോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് 14 ജില്ലകളില്‍ ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് റെയ്ഡ്ന് നേതൃത്വം നല്‍കുന്നത്.

ജമ്മു കശ്മീരിലെ ബുദ്ഗാം, ഇന്‍ഡോറ, ദോഡ, റംബാന്‍, അനന്ത്‌നാഗ്, കിഷ്ത്വാര്‍, ഷോപ്പിയാന്‍, രജൗരി, ഷോപ്പിയാന്‍, മറ്റ് ജില്ലകള്‍ എന്നിവയുള്‍പ്പെടെ 50 ഓളം സ്ഥലങ്ങളില്‍ നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണിത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഞായറാഴ്ച രാവിലെയാണ് നടപടിയെടുത്തു തുടങ്ങിയത്. 2019 ലെ നിരോധിത ഗ്രൂപ്പായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍ ആരംഭിച്ചത്.

റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്ക് ആക്‌സസ് ചെയ്ത ഓണ്‍-ഗ്രൗണ്ട് വിവരങ്ങള്‍ അനുസരിച്ച്, ചില ഡിജിറ്റല്‍ തെളിവുകളും ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ രേഖകളും എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താനിലൂടെ ഭീകരരെ സാമ്പത്തികമായി സഹായിക്കുന്നതില്‍ ഗ്രൂപ്പിന്റെ പങ്കാളിത്തം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ഭീകരരെ പിടികൂടിയ അതേ പ്രദേശങ്ങളില്‍ തന്നെയാണ് റെയ്ഡ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.