അബുദബി: നാഷണൽ എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതിയതും നൂതനവുമായ പതിപ്പ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) പുറത്തിറക്കി.
പുതിയ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച നവീകരിച്ച എമിറേറ്റ്സ് ഐഡി പകർത്താനോ വ്യാജമായി ഉണ്ടാക്കാനോ സാധിക്കാത്ത തരത്തിൽ ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. 10 വർഷത്തെ കാലാവധിയുളള എമിറേറ്റ്സ് ഐഡിയിലെ വിവരങ്ങള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കും.
ഇലിങ്ക് മുഖേന പ്രവർത്തിക്കുന്നതരത്തിലാണ് പുതിയ ഐഡികള്‍. 3ഡി യിലായിരിക്കും ഫോട്ടോയും ജനനതീയതിയും. കൂടുതല്‍ ഗുണമേന്മയുളള ചിപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ സ്പർശിക്കാതെ തന്നെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ICA UAE സ്മാർട് ആപ്പിലൂടെ എമിറേറ്റ്സ് ഐഡിയുടെ ഡിജിറ്റല്‍ പകർപ്പ് എടുക്കാവുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.