സുരക്ഷിതയാത്രയൊരുക്കാന്‍ പരിശോധനയുമായി ദുബായ് ഗതാഗതവകുപ്പ്

സുരക്ഷിതയാത്രയൊരുക്കാന്‍ പരിശോധനയുമായി ദുബായ് ഗതാഗതവകുപ്പ്

ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട് അതോറിറ്റി കഴിഞ്ഞ മൂന്ന് മാസത്തിനിടെ 13,000 ത്തിലധികം വാഹനങ്ങളില്‍ പരിശോധന നടത്തി. യാത്രാക്കാർക്ക് മികച്ചതും സുരക്ഷിതവുമായ യാത്രയൊരുക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് പരിശോധനകളെന്ന് ആർ.ടി.എ ഡയറക്​ടർ സഈദ്​ അൽ ബലൂഷി പറഞ്ഞു.

ടാക്​സികളില്‍ തുടങ്ങി, ആഡംബര വാഹനങ്ങളിലും, വാടക വാഹനങ്ങളിലുമെല്ലാം ആ‍ർ ടി എ പരിശോധന നടത്തി. അനുവദനീയമല്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് തടയുകയെന്നുളളതുകൂടി പരിശോധനയുടെ ലക്ഷ്യമാണ്. 626 വാഹനങ്ങള്‍ നിയമം ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി. 

ലൈസന്‍സില്ലാതെ വാഹനങ്ങളില്‍ യാത്രാക്കാരെ കൊണ്ടുപോയ 349 സംഭവങ്ങളും കഴിഞ്ഞ ആറുമാസത്തിനിടെ ആർടിഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലുളളതടക്കമുളള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാതിരിക്കുകയും ശുചിത്വമില്ലാതിരിക്കുകയും ചെയ്തർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.