പുതിയ ഭൂനിയമം: പുറത്തു നിന്ന് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയത് രണ്ട് പേര്‍ മാത്രം

പുതിയ ഭൂനിയമം: പുറത്തു നിന്ന് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയത് രണ്ട് പേര്‍ മാത്രം

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ പുറത്തു നിന്നുള്ള രണ്ട് പേര്‍ മാത്രമാണ് സ്വത്ത് വാങ്ങിയതെന്ന് കേന്ദ്രം. ലോക്‌സഭയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീര്‍ ഭരണകൂടം നല്‍കിയ വിവരമനുസരിച്ച് 2019 ഓഗസ്റ്റ് മുതല്‍ ഇതുവരെയായി പുറത്തു നിന്നുള്ള രണ്ട് പേര്‍ മാത്രമാണ് ജമ്മു കശ്മീരില്‍ ഭൂമി വാങ്ങിയിട്ടുള്ളത്. ലോക്‌സഭയില്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ ഭരണഘടനയിലെ 370ാം അനുഛേദപ്രകാരം ജമ്മു കശ്മീരില്‍ സ്വദേശികള്‍ക്ക് മാത്രമായിരുന്നു ഭൂമി വാങ്ങാന്‍ അനുവാദം ഉണ്ടായിരുന്നത്. എന്നാല്‍ 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിലും ലഡാക്കിലും പുതിയ ഭൂനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ ആര്‍ക്കും ജമ്മു കശ്മീരില്‍ ഭൂമി വാങ്ങാന്‍ സാധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.