ഹിജ്റ പുതുവ‍ർഷം വ്യാഴാഴ്ച ദുബായില്‍ സൗജന്യ പാർക്കിംഗ്

ഹിജ്റ പുതുവ‍ർഷം വ്യാഴാഴ്ച ദുബായില്‍ സൗജന്യ പാർക്കിംഗ്

ദുബായ്: ഹിജ്റ പുതുവർഷത്തോട് അനുബന്ധിച്ച് പൊതു അവധി ദിനമായ വ്യാഴാഴ്ച ദുബായില്‍ പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മള്‍ട്ടിലെവല്‍ കെട്ടിടങ്ങളിലെ പാർക്കിംഗിന് ഇത് ബാധകമല്ല. വെളളിയാഴ്ച വാരാന്ത്യ അവധി ദിനമായതിനാല്‍ ശനിയാഴ്ച മുതലായിരിക്കും വീണ്ടും പാർക്കിംഗ് ഫീസ് ഈടാക്കിത്തുടങ്ങുക.

മെട്രോ ട്രാം സമയക്രമം

വ്യാഴാഴ്ച മെട്രോയുടെ ഗ്രീന്‍ -റെഡ് ലൈനുകള്‍ രാവിലെ അഞ്ചിന് സർവ്വീസ് ആരംഭിക്കും. പുലർച്ചെ ഒരു മണിവരെ സർവ്വീസുണ്ടാകും. ട്രാമില്‍ രാവിലെ 6 മുതല്‍ രാത്രി 1 മണിവരെയായിരിക്കും സ‍ർവ്വീസ്.



ബസുകള്‍

ഗോള്‍ഡ് സൂഖ് ഉള്‍പ്പടെയുളള പ്രധാന സ്റ്റേഷനുകള്‍ രാവിലെ 4.50 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.30 വരെ പ്രവർത്തിക്കും
അല്‍ ഖുദൈബ സ്റ്റേഷന്‍ രാവിലെ 4.15 മുതല്‍ പിറ്റേന്ന് പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും.
സത് വ ഉള്‍പ്പടെയുളള സബ് സ്റ്റേഷനുകള്‍ രാവിലെ 4.30 മുതല്‍ പിറ്റേന്ന് പുലർച്ചെ 12.04 മണി വരെ പ്രവർത്തിക്കും. അല്‍ ഖൂസ് സ്റ്റേഷന്‍ രാവിലെ 5.05 മുതല്‍ രാത്രി 11.30 മണി വരെ പ്രവർത്തിക്കും. ജബല്‍ അലി സ്റ്റേഷന്‍ രാവിലെ 4.58 മുതല്‍ രാത്രി 11.30 മണി വരെ പ്രവർത്തിക്കും.



ഇന്റർ സിറ്റി ബസുകള്‍

അല്‍ ഖുദൈബയിലെ ബസുകള്‍ രാവിലെ 6.40 മുതല്‍ രാത്രി 10.20 വരെ പ്രവർത്തിക്കും. എമിറേറ്റിലുടനീളമുളള വാഹന പരിശോധനകേന്ദ്രങ്ങള്‍ വ്യാഴാഴ്ച പ്രവർത്തിക്കില്ല


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.