മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ക്ലിഫ് ഹൗസിലേക്ക് ഭീഷണി സന്ദേശം; പ്രതി പൊലീസ് പിടിയിൽ

മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ക്ലിഫ് ഹൗസിലേക്ക് ഭീഷണി സന്ദേശം; പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശമയച്ചയാള്‍ പിടിയില്‍. കോട്ടയം സ്വദേശി അനിലാണ് അറസ്റ്റിലായത്. ക്ലിഫ് ഹൗസിലേക്ക് മൂന്നു ദിവസം മുമ്പാണ് സന്ദേശമെത്തിയത്.

കോട്ടയത്ത് നിന്നും എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ തൃപ്പുണിത്തുറയില്‍ വെച്ചായിരുന്നു അനിലിനെ  പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ സുഹൃത്തിന് പോലീസ് മർദനമേറ്റെന്നും മർദിച്ച പോലീസുകാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയെ കൈകാര്യം ചെയ്യുമെന്നായിരുന്നു സന്ദേശം.

അതേസമയം ക്ലിഫ് ഹൗസിലടക്കം പ്രധാന കേന്ദ്രങ്ങളിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന സന്ദേശമയച്ച ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുമ്പായിരുന്നു ഇത്തരത്തിൽ ഒരു ഭീഷണി സന്ദേശം എത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പ്രേം രാജ് എന്നയാളെ സേലത്ത് നിന്ന് തമിഴ്നാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്.

ബിസിനസ് തകർന്ന് മാനസിക സംഘർഷത്തിനടിമപ്പെട്ടയാളാണ് ഇദ്ദേഹമെന്നാണ് പോലീസ് പറയുന്നത്. ഇയാൾ മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഭീഷണി മുഴക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.