വാഷിംഗ്ടണ്‍:യുഎസ് സൈനികര്‍ക്കു കോവിഡ് -19 വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ പെന്റഗണ്‍. സെപ്റ്റംബര്‍ സെപ്റ്റംബര്‍ 15-നകം സൈന്യത്തിലെ എല്ലാ അംഗങ്ങള്‍ക്കു വാക്‌സിന്‍ നല്‍കാന്‍ ത്വരിതഗതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതിനായി പ്രസിഡന്റിന്റെ അനുമതി തേടിയിട്ടുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ വ്യക്തമാക്കി. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എത്രയും വേഗം ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ അനുമതി നല്‍കണമെന്ന് എഫ്ഡിഎ യോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സൈനികര്‍ക്കായി പ്രതിരോധ കുത്തിവയ്പ്പുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതി വികസിപ്പിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നു.അതനുസരിച്ച് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എത്ര വാക്‌സിനുകള്‍ ആവശ്യമുണ്ടെന്നു നിര്‍ണ്ണയിക്കാനും ഈ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്നറിയിക്കാനും ഓസ്റ്റിന്‍ തന്റെ കുറിപ്പില്‍ പറയുന്നു. ഇതിനിടെ, വാക്‌സിന്‍ നിര്‍ബന്ധിതമാക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച രാഷ്ട്രീയ ഭിന്നത നിലനില്‍ക്കുന്നുമുണ്ട്. വാക്‌സിന്‍ എതിരാളികളുടെ എണ്ണം കുറവല്ല.
അതേസമയം, സൈന്യത്തില്‍ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ലാഘവ ബുദ്ധിയോടെ കാണാവുന്നതല്ല ഈ വിഷയം. വാക്‌സിന്‍ ഷോട്ടുകള്‍ നിര്‍ബന്ധിതമാക്കാന്‍ ഓസ്റ്റിന് ബൈഡനില്‍ നിന്ന് ഒരുത്തരവ് ആവശ്യമായി വരും. ലോകത്ത് പലയിടത്തായുള്ള അമേരിക്കന്‍ സൈനികര്‍ക്ക് അവരുടെ സ്ഥാനം അനുസരിച്ച് 17 വ്യത്യസ്ത വാക്‌സിനുകള്‍ ആണ് ലഭ്യമാകുക. പെന്റഗണ്‍ പറയുന്നതനുസരിച്ച്, ഒരു ദശലക്ഷത്തിലധികം സൈനികര്‍ക്ക് പൂര്‍ണ്ണ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിക്കഴിഞ്ഞു. 237,000 പേര്‍ക്ക് ഒരു ഷോട്ട് ലഭിച്ചു. നാവിക സേനയില്‍ 74 ശതമാനത്തിലധികം പേര്‍ക്ക് ഒരു ഷോട്ടെങ്കിലും കുത്തിവയ്പ് നല്‍കിയിട്ടുണ്ടെന്ന് മേധാവികള്‍ അറിയിച്ചു. അതേസമയം, വ്യോമസേനയുടെ 60 - 65 ശതമാനത്തിനേ ലഭിച്ചിട്ടുള്ളൂ. കരസേനയില്‍ ഏകദേശം 50 ശതമാനവും.
ഒരിക്കല്‍ വാക്‌സിന്‍ ഔദ്യാഗികമായി നിര്‍ബന്ധമാക്കിയാല്‍, ആരോഗ്യപരമോ മറ്റോ ആയ കാരണങ്ങളില്ലാതെ നിരസിക്കുന്നത് സൈനിക കോഡ് പ്രകാരം ശിക്ഷാര്‍ഹമാകുമെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ആന്ത്രാക്‌സ്, ഹെപ്പറ്റൈറ്റിസ്, ചിക്കന്‍പോക്‌സ് അല്ലെങ്കില്‍ ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് നിര്‍ബന്ധിത വാക്‌സിനുകള്‍ നിരസിച്ച സൈനികരുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.