ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി; രോഗ വ്യാപനമുണ്ടായാല്‍ ഒരു കുടുംബത്തെ വരെ മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ ആക്കാം

ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി; രോഗ വ്യാപനമുണ്ടായാല്‍ ഒരു കുടുംബത്തെ വരെ മൈക്രോ കണ്ടെന്‍മെന്റ് സോണ്‍ ആക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം ചെറിയ പ്രദേശത്തെപ്പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. രോഗ വ്യാപനമുണ്ടായാല്‍ പത്ത് അംഗങ്ങളില്‍ കുടുതലുള്ള കുടുംബത്തെയും മൈക്രോ കണ്ടെന്‍മെന്റ് സോണായി കണക്കാക്കും. 100 പേരില്‍ അഞ്ച് പേര്‍ക്ക് രോഗം വന്നാലും കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം.

സംസ്ഥാനത്ത് നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതും. എന്നാല്‍ ഇനി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലല്ല, രോഗവ്യാപനമുണ്ടെങ്കില്‍ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.

ഷോപ്പിങ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഹൗസിങ് കോളനികള്‍, ഫ്ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെന്‍മെന്റ് സോണാക്കി മാറ്റാം.

ഒറ്റ ദിവസം 100 മീറ്റര്‍ പ്രദേശത്ത് അഞ്ച് പേര്‍ക്ക് രോഗ വ്യാപനമുണ്ടായാല്‍ അവിടം മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകള്‍, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താമെന്നും ഉത്തരവില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.