ട്വിറ്റര്‍ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി

ട്വിറ്റര്‍ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി: ട്വിറ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ട്വിറ്റര്‍ രാഷ്ട്രീയ പക്ഷം പിടിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് രാഹുല്‍ വ്യക്തമാക്കി. പ്രതികരിക്കുന്ന ജനങ്ങള്‍ക്കെതിരെയുള്ള നീക്കമാണ് ട്വിറ്ററിന്റേതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ട്വിറ്ററിന്റേത് ഇന്ത്യന്‍ ജനാതിപത്യത്തോടുള്ള വെല്ലുവിളിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടിരിക്കുകയാണ് ട്വിറ്റര്‍. യൂട്യൂബ് വീഡിയോയിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒന്‍പതു വയസുകാരിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ട്വിറ്റര്‍ നടപടി സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം രാഹുലിന്റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.