പെട്രോള്‍ വില കുറച്ച് തമിഴ്‌നാട്; സംസ്ഥാന നികുതി ഇനത്തില്‍ മൂന്ന് രൂപയുടെ കുറവ്

പെട്രോള്‍ വില കുറച്ച് തമിഴ്‌നാട്; സംസ്ഥാന നികുതി ഇനത്തില്‍ മൂന്ന് രൂപയുടെ കുറവ്

ചെന്നൈ: പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തില്‍ മൂന്ന് രൂപ കുറച്ച് തമിഴ്‌നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റാണ് നിയമസഭയില്‍ ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അവതരിപ്പിച്ചത്.

തമിഴ്‌നാട് സര്‍ക്കാരിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ്. ഇതിനിടെ, ബജറ്റ് അവതരണം ബഹിഷ്‌കരിച്ച് എഐഎഡിഎംകെ അംഗങ്ങള്‍ സഭയില്‍ നിന്നുമിറങ്ങിപ്പോയി. ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കര്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ബഹിഷ്‌ക്കരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.