സർക്കാർ ജീവനക്കാർക്ക് ആശ്വാസം: സാലറി കട്ട് അവസാനിപ്പിച്ചു, പിടിച്ച ശമ്പളം ഉടൻ തിരിച്ചുനൽകും

സർക്കാർ ജീവനക്കാർക്ക് ആശ്വാസം: സാലറി കട്ട് അവസാനിപ്പിച്ചു, പിടിച്ച ശമ്പളം ഉടൻ തിരിച്ചുനൽകും

 തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ സാലറി കട്ട് അവസാനിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം. ധനവകുപ്പിൻറെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇതുവരെ പിടിച്ച തുക അടുത്ത മാസം മുതൽ പി.എഫിൽ ലയിപ്പിച്ച് തിരിച്ചുനൽകും.

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും ലഭിക്കുമെന്ന കേന്ദ്രത്തിന്റെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് ശമ്പളം പിടിക്കുന്നത് ഒഴിവാക്കാൻ നേരത്തെ ധാരണയായിരുന്നു. 7000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്നാണ് കരുതുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കുറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.