അബുദബി: ആഗോള മാധ്യമ കോണ്‍ഗ്രസ് 2022 നവംബർ 15 മുതൽ 17 വരെ അബുദബിയില്‍ നടക്കും. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് പ്രഖ്യാപനം നടത്തിയത്.
യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം,അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. .അബുദാബി നാഷണൽ എക്സിബിഷൻ സെന്‍റർ(ADNEC) എമിറേറ്റ്സ് ന്യൂസ് ഏജൻസിയുമായി (WAM) ചേർന്നാണ് ആഗോള മാധ്യമ കോണ്‍ഗ്രസ് ഒരുക്കുന്നത്. മാധ്യമ മേഖലയ്ക്ക് പുതിയ അനുഭവമായിരിക്കുമിതെന്ന് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
വിവിധ മാധ്യമസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുളള മാധ്യമ കോണ്‍ഫറന്‍സ് അടക്കമുളള പരിപാടികളും ഉണ്ടാകും. കോണ്‍ഗ്രസില്‍ അക്കാദമിക് വിദഗ്ധർക്കും വിദ്യാർത്ഥികൾക്കും പുറമേ നിരവധി മാധ്യമരംഗത്തെ ശ്രേഷ്ഠവ്യക്തിത്വങ്ങളും ഗ്ലോബൽ ഇൻഫ്ലുവൻസർമാരും പങ്കെടുക്കും.
ഡിജിറ്റൽ ആശയവിനിമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യകൾ, മാധ്യമ മേഖലയിലെ നവീകരണം എന്നിവയെ കുറിച്ചും കോൺഗ്രസ് നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യും. ജേണലിസം, റേഡിയോ, ടെലിവിഷൻ, ഇന്‍റർനെറ്റ്, സോഷ്യൽ മീഡിയ, അന്താരാഷ്ട്ര സ്വാധീനകർ എന്നിവ ഉൾക്കൊള്ളുന്ന സ്പെഷ്യലിസ്റ്റ് സെഷനുകളുമുണ്ടാകും. ഗൾഫ് മേഖല, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ മാധ്യമ വിപണികളിൽ ഏർപ്പെടാൻ താൽപ്പര്യമുള്ള അന്തർദേശീയ കമ്പനികളുടെ ഒരു വേദിയായി മാറും ആഗോള മാധ്യമ കോണ്‍ഗ്രസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.