ന്യുഡല്‍ഹി: കാബൂളിലെ വ്യോമപാത അടച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. താലിബാന്‍ അഫ്ഗാന്റെ അധികാരം കൈയടക്കിയ സാഹചര്യത്തിലാണ് കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെയും പ്രതിനിധികളെയും രക്ഷപ്പെടുത്താന്‍ എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ട് ചെയ്തത്. എന്നാല്‍ പറയുന്നുയരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.
കാബൂളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കൊണ്ടുവരാനായി അഫ്ഗാനിസ്ഥാനിലേക്ക് അടിയന്തരമായി എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ തീരുമാനമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് രാത്രി 8.30 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30ന് കാബൂളിലേക്ക് പുറപ്പെടാനാണ് പുനഃക്രമീകരിച്ചിരുന്നത്. രണ്ട് വിമാനങ്ങള്‍ കൂടി തയാറാക്കി നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശവും നല്‍കിയിരുന്നു. കാബൂള്‍-ഡല്‍ഹി അടിയന്തര യാത്രയ്ക്ക് തയാറെടുത്തിരിക്കാന്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍
കാബൂള്‍ വിമാനത്താവളം അടച്ചതോടെ അവിടെ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് തിരികെയെത്താനുള്ള മാര്‍ഗവും അടഞ്ഞു.
അതേസമയം രാജ്യം വിടാന്‍ എത്തിയവരുടെ തിക്കും തിരക്കും കാരണം കാബൂള്‍ വിമാനത്താവളത്തില്‍ വെടിവെയ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും വാര്‍ത്തകളുണ്ട്. കാബൂള്‍ നഗരം താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുന്നതിനായി ആളുകള്‍ കൂട്ടമായെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
തിക്കും തിരക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. എന്നാല്‍ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടര്‍ മാര്‍ഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.
ഇന്നലെ രാവിലെയോടെ താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. അഫ്ഗാനിലെ സംഭവവികാസങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കാതെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.