കൊറോണക്കാലത്തെ നല്ല സമരിയാക്കാരനായ ദീപു തോമസ്

കൊറോണക്കാലത്തെ നല്ല സമരിയാക്കാരനായ ദീപു തോമസ്

കുറച്ചു നാളുകൾക്കു മുൻപ് എന്താണ് ക്രിസ്തീയത എന്നു പറഞ്ഞു വയ്ക്കുന്ന ഒരു കുറിപ്പ് വാട്ട്സ് ആപ്പിൽ വായിച്ചിരുന്നു.  അതൊരു കഥയായിരുന്നു. തന്റെ പറമ്പ് കിളയ്ക്കുമ്പോഴും മക്കളോട് ദുരിതമനുഭവിക്കുന്ന അയൽക്കാരന്റെ പറമ്പും കിളച്ചു കൊടുക്കാൻ നിർദ്ദേശം നൽകിടുന്ന ഒരു അപ്പന്റെ കഥ.....ഒരു നല്ല സമരിയാക്കാരന്റെ കരുതലും തന്നെ പോലെ തന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന ക്രിസ്തു സ്നേഹത്തിന്റെ പാഠവും അതിൽ നിറഞ്ഞു നിന്നിരുന്നു.

എന്നാൽ അതിന് സമാനമായ ഒരു നല്ല വാർത്തയാണ് ഈ കോവിഡ് കാലത്ത് പൂവന്തുരുത്തുനിന്നും അറിയാനായത്.അവിടെ ഒരു ക്ഷീര കർഷക കുടുംബം കോവിഡ് നീരിക്ഷണത്തിലാകുന്നു. ആ കുടുംബത്തിലെ ബാലന് കോവിഡ് പോസിറ്റീവായി. തങ്ങളുടെ പശുക്കൾ ഇനി എങ്ങനെയാണ് പരിപാലിക്കപ്പെടുക എന്ന ചോദ്യം ആ കുടുംബത്തെ അലട്ടി. പുല്ലും തീറ്റയും കവറയും അങ്ങനെ നീളുന്ന പരിപാലന കർമ്മങ്ങൾ ഇനി എങ്ങനെയായിരിക്കും എന്ന അവരുടെ ആശങ്കങ്ങൾക്കു നിറഞ്ഞ ചോദ്യങ്ങൾക്കു മുൻപിൽ ഉത്തരമായി അയൽവാസിയും യുവ ക്ഷീരകർഷകനുമായ ദീപു തോമസ് കടന്നുചെല്ലുന്നത്.

ആ കുടുംബത്തിന്റെ ആറു പശുക്കളുടെ പരിപാലന ചുമതല ഏറ്റെടുത്തു. അവയെ തന്റെ പശുക്കളോടൊപ്പം തന്റെ തൊഴുത്തിൽ കെട്ടി പരിപാലിച്ചു തുടങ്ങി. പശു പരിപാലനമെന്നത് കഠിനമായ ഒരു പ്രക്രിയയാണെന്ന് നമ്മുക്കറിയാം. അവിടെയാണ് അപരന്റെ സങ്കടങ്ങൾക്കു മുൻപിൽ ആശ്വാസമായി തീർന്നീടാൻ ദീപു തോമസ് എന്ന ഈ മനുഷ്യൻ സ്വയം മുന്നിട്ടിറങ്ങിയത്......

നഴ്സിംഗ് ജോലി ഉപേക്ഷിച്ച് കൃഷിയെ സ്നേഹിച്ച് അത് ജീവിതമാക്കി തീർത്ത ദീപു തോമസിന്റെ ഈ സൽകർമ്മം കൊറോണക്കാലത്തെ ഒരു നല്ല സമരിയാക്കാരനെ നമ്മുടെ കൺമുമ്പിൽ കാട്ടി തന്നീടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.