വത്തിക്കാന്‍ സിറ്റി: വലിയ നോമ്പുകാലത്ത് വിശ്വാസികളുടെ ആത്മീയ നവീകരണം ലക്ഷ്യമാക്കി 'കര്‍ത്താവിനായി 24 മണിക്കൂര്‍' എന്ന പ്രാര്‍ത്ഥനാ യജ്ഞം ആചരിക്കാൻ വത്തിക്കാന്‍ ആഹ്വാനം ചെയ്തു. കുമ്പസാരത്തിനും ദിവ്യകാരുണ്യ ആരാധനയ്ക്കുമായി ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ പ്രത്യേക സമയം കണ്ടെത്തണമെന്ന് സുവിശേഷവല്‍ക്കരണത്തിനായുള്ള ഡിക്കാസ്ട്രി നിർദേശിച്ചു.
മാർച്ച് 13 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മുതൽ 14 ശനിയാഴ്ച വരെയാണ് ഇതിനായി പള്ളികൾ തുറന്നിടേണ്ടത്. ദൈവത്തിന്റെ അപാരമായ കരുണയും പാപമോചനവും അനുഭവിക്കാൻ വിശ്വാസികളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. തുറന്നിട്ട ദേവാലയ വാതിലുകൾ, പാപികളെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ദൈവസ്നേഹത്തിന്റെ അടയാളമാണെന്നും വത്തിക്കാൻ ഓർമ്മിപ്പിക്കുന്നു.
തുടർച്ചയായ 13-ാം വർഷമാണ് ഈ പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്. 'ഞാന്‍ ലോകത്തെ രക്ഷിക്കാനാണ് വന്നത്' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലിയോ പതിനാലാമന്‍ പാപ്പയാണ് ഈ ചിന്താവിഷയം തിരഞ്ഞെടുത്തത്. ജീവിതത്തിരക്കുകൾക്കിടയിൽ ദൈവത്തോട് അനുരഞ്ജനപ്പെടാനും വിശുദ്ധീകരണം പ്രാപിക്കാനുമുള്ള ഈ അവസരം വിനിയോഗിക്കാൻ വത്തിക്കാൻ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.