കണ്ണൂര്‍ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടിക: പെരുമ്പാവൂരില്‍ എല്‍ദോസില്ല; കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും പേരില്ല

കണ്ണൂര്‍ ഒഴിവാക്കി കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടിക: പെരുമ്പാവൂരില്‍ എല്‍ദോസില്ല; കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും പേരില്ല

കൊച്ചി: കണ്ണൂര്‍ നിയമസഭാ മണ്ഡലം ഒഴിച്ചിട്ട് കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പരിഗണനാ പട്ടിക. പട്ടികയില്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് പകരമായി ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ എന്നിവരുടെ പേരാണ് കൈമാറിയിരിക്കുന്നത്.

കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പേരില്ലാതെയാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. സതീഷ് കൊച്ചു പറമ്പിലിന്റെ പേര് മാത്രമാണ് പട്ടികയില്‍ ഉള്ളത്.

ആലപ്പുഴ- റിഗോ രാജു, പൂഞ്ഞാര്‍ - അലോഷ്യസ് സേവ്യര്‍, ഇടുക്കി - ജോയ് വെട്ടിക്കുഴി/ റോയ് കെ. പൗലോസ്, ചെങ്ങന്നൂര്‍ - ബാബു പ്രസാദ്, കായംകുളം - എം ലിജു/ അരിത ബാബു, തൃപ്പൂണിത്തുറ- ദീപക് ജോയി, വടക്കാഞ്ചേരി - ടി.എം വൈശാഖ്, പട്ടാമ്പി - ടി.പി ഷാജി, വൈപ്പിന്‍ - ടോണി ചമ്മിണി, കുന്നംകുളം - പി.ടി അജയ മോഹന്‍, കാഞ്ഞിരപ്പള്ളി - നാട്ടകം സുരേഷ്, ഏറ്റുമാനൂര്‍ - ജോസഫ് വാഴയ്ക്കന്‍, അരുവിക്കര വി.എസ് ശിവകുമാര്‍, നേമം - ശബരീനാഥന്‍, കഴക്കൂട്ടം - ശരത്ചന്ദ്ര പ്രസാദ്, കൊച്ചി - മൂഹമ്മദ് ഷിയാസ്/ ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് പരിഗണനാ പട്ടികയിലുള്ളത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.