മിസോറാമിലെ ലൈറ്റ് ഇന്‍ ലൈഫ് സ്‌ക്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

മിസോറാമിലെ ലൈറ്റ് ഇന്‍ ലൈഫ് സ്‌ക്കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ഐസ്വാള്‍: മിസോറാമിലെ ലൈറ്റ് ഇന്‍ ലൈഫ് സ്‌കൂളിന്റെ നിര്‍മാണത്തിന് ഇന്ന് തുടക്കം കുറിച്ചു. കോവിഡ് മഹാമാരി ലോകമെമ്പാടും ജീവിത സാഹചര്യങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുമ്പോഴും, ഏറ്റെടുത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാക്കുകയാണ് സ്വിട്‌സര്‍ലന്റിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇന്‍ ലൈഫ് (LIGHT in LIFE).

അടിസ്ഥാന-ഉപരി വിദ്യാഭ്യാസ മേഖലകളില്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി, ഇന്ത്യയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മൂന്നു സ്‌കൂളുകള്‍ സംഘടന വഴി നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യ 75-ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍, മിസോറാമിലെ ലെങ്ഗുപിയില്‍ ( LENGUPI ) ലൈറ്റ് ഇന്‍ ലൈഫിന്റെ നാലാമത്തെ സ്‌കൂളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഓഗസ്റ്റ്‌ 15ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സെപ്റ്റംബര്‍ 15ന് തറക്കല്ലിടുകയും ചെയ്തു.

മുന്‍പദ്ധതികളിലേതു പോലെ MSFS ന്റെ സഹകരണത്തോടെ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് FAsCE India യുടെ ഡയറക്ടര്‍ റവ. ഡോ. സജി ജോര്‍ജ് നേതൃത്വം നല്‍കും. രണ്ടു നിലകളിലായി 12 ക്ലാസ് മുറികളും മറ്റു അനുബന്ധ സൗകര്യങ്ങളുമുള്ള സ്‌കൂളിന് 168 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പകുതി തുക വഹിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ് ആദ്യ ഗഡുവായി 40 ലക്ഷം രൂപ കൈമാറി.

ലൈറ്റ് ഇന്‍ ലൈഫ്, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന , കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയായ 'LIGHT 4 CHILD' വലിയ കാര്യക്ഷമതയോടെ മുന്നേറുകയാണ്. ഈവര്‍ഷം, 210 കുട്ടികള്‍ക്കാണ് ഈ പദ്ധതികൊണ്ട് പ്രയോജനം ലഭിക്കുന്നത്. ഇതിലേക്കായി LIGHT in LIFE, 32 ലക്ഷം രൂപയുടെ ചെക്ക് ഫെയ്സ് ഇന്ത്യക്കു ( FAsCE India) കൈമാറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.