ന്യൂഡല്‍ഹി: സുപ്രീംകോടതിയിലേക്കുളള കൊളീജിയം ശുപാര്‍ശകളിലെ വാര്‍ത്തകളില്‍ അതൃപ്‌തിയറിയിച്ച് ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ. ജസ്‌റ്റിസ് നവീന്‍ സിന്‍ഹയുടെ വിരമിക്കല്‍ യോഗത്തില്‍ വച്ചാണ് ചീഫ് ജസ്‌റ്റിസ് വിമര്‍ശനം ഉന്നയിച്ചത്. ഓഗസ്‌റ്റ് 12ന് ജസ്‌റ്റിസ് ആര്‍.എഫ് നരിമാന്‍ വിരമിച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്.
അടുത്ത ചീഫ് ജസ്‌റ്റിസിന് വേണ്ടി സുപ്രീംകോടതി കൊളീജിയം തിരഞ്ഞെടുത്ത ഒന്‍പത് പേരുകളെ കുറിച്ചും. അവയില്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്‌റ്റിസ് ബി.വി നാഗരത്ന ഉള്‍പ്പടെയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഈ വിഷയത്തിലാണ് ചീഫ് ജസ്‌റ്റിസ് അതൃപ്‌തി അറിയിച്ചത്.
മാധ്യമ റിപ്പോര്‍ട്ടുകള്‍ വളരെ നിര്‍ഭാഗ്യകരമാണെന്നും പവിത്രമായ നിയമനപ്രക്രിയയാണ് സുപ്രീംകോടതിയിലേതെന്നും മാധ്യമങ്ങൾ ആ പവിത്രത മനസിലാക്കണമെന്നുമാണ് ജസ്‌റ്റിസ് എന്‍.വി രമണ പറഞ്ഞത്. നിയമനത്തിനുളള പ്രമേയം പാസാകുന്നതിന് മുന്‍പ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.