ക്ലാസ് മുറികളില്‍ അധ്യാപകർ മാസ്ക് ധരിക്കണം; യുഎഇ വിദ്യാഭ്യാസമന്ത്രാലയം

ക്ലാസ് മുറികളില്‍ അധ്യാപകർ മാസ്ക് ധരിക്കണം; യുഎഇ വിദ്യാഭ്യാസമന്ത്രാലയം

ദുബായ്:  മധ്യവേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനവാരം സ്കൂളുകള്‍ തുറക്കാനിരിക്കെ കോവിഡ് മുന്‍കരുതല്‍ മാർഗ നിർദ്ദേശം നല്‍കി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം.

1. നേരിട്ടുളള ക്ലാസുകളിലെത്തുന്ന അധ്യാപകർ ക്ലാസ് മുറികളില്‍ നിർബന്ധമായും മാസ്ക് ധരിക്കണം.
2.ആറ് വയസിന് മുകളില്‍ പ്രായമുളള കുട്ടികളും അനധ്യാപകരും മാസ്ക് ധരിച്ചിരിക്കണം.
3.വിദ്യാ‍ർത്ഥികളില്‍ നിന്ന് ഒരുമീറ്റർ അകലം പാലിച്ചാകണം അധ്യയനം നടത്തേണ്ടത്.
4. കുട്ടികള്‍ പരസ്പരം ഹസ്തദാനം നടത്താന്‍ പാടില്ല
5. പഠനോപകരണങ്ങളും ബുക്കുകളും പരസ്പരം പങ്കുവയ്ക്കുന്നതും ഒഴിവാക്കണം. ഭക്ഷണം പങ്കുവയ്ക്കുന്നതും അനുവദനീയമല്ല.
6. വിദ്യാർത്ഥികളുടെയും അധ്യാപക അനധ്യാപകരുടെയും ശരീരതാപനില സാധാരണരീതിയിലാണെന്ന് ഉറപ്പുവരുത്തുകയും വേണം.
7. കോവിഡ് രോഗിയുമായി സമ്പർക്കം പുലർത്തിയവർ രണ്ടാഴ്ചത്തേക്ക് സ്കൂളിലെത്തരുതെന്നും നിർദ്ദേശമുണ്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ ക‍ർശനമായും പാലിച്ച് വേണം വിദ്യാലയങ്ങളില്‍ പഠന സൗകര്യം ഒരുക്കാനെന്നും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.