തിരുവനന്തപുരം: ബിജെപി നേതാവ് കുമ്മനം രാജശേഖരൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് കുമ്മനം നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നൽകി.
തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യമന്ത്രി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനത്തെ നാമനിർദേശം ചെയ്തത്. ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ സാംസ്കാരിക മന്ത്രാലയം ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.