പകരം വയ്ക്കാനില്ലാത്ത ഒന്നാണ് മാതൃസ്‌നേഹം. അമ്മ മനസ്സിന്റെ സ്‌നേഹം നിറഞ്ഞ പല ചിത്രങ്ങളും വീഡിയോകളും ഒക്കെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ചിലപ്പോഴോക്കെ മക്കള്‍ അമ്മയ്ക്ക് നല്‍കുന്ന സ്‌നേഹസമ്മമാനങ്ങളുടെ നിറക്കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യേക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു മകള്‍ തന്റെ അമ്മയ്ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം.
93- വയസ്സില്‍ അമ്മയ്ക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമ നേടാന്‍ സാധിച്ചത് സ്വന്തം മകളിലൂടെയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം എന്നതൊക്കെ പലര്‍ക്കും നിസ്സാരമായ കാര്യമാണ്. എന്നാല്‍ 93 വയസ്സുകാരിയായ എലീന്‍ ഡെലാനെയെ സംബന്ധിച്ച് ഹൈസ്‌കൂള്‍ ഡിപ്ലോമ എന്നത് നിസ്സാരമായ കാര്യമായിരുന്നില്ല. പഠനം പൂര്‍ത്തിയാക്കാനാകാതെ ഹൈസ്‌കൂള്‍ വിടേണ്ടി വന്നു അക്കാലാത്ത് എലീന്.
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കിലെ പോര്‍ട്ട് റിച്ചമണ്ട് ഹൈസ്‌കൂളിലായിരുന്നു എലീന്‍. അവര്‍ക്ക് പന്ത്രണ്ട് വയസ്സുണ്ടായിരുന്നപ്പോള്‍ അമ്മ മരിച്ചു. അച്ഛന്‍ വേറെ വിവാഹവും കഴിച്ചു. അതോടെ സ്വന്തം കാര്യങ്ങളെല്ലാം സ്വയം നോക്കേണ്ട അവസ്ഥയായി എലീന്. ഒപ്പം കുടുംബത്തിന്റെ പ്രാരാപ്തങ്ങളും. അതുകൊണ്ടുതന്നെ തന്റെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാനോ ഹൈസ്‌കൂള്‍ ഡിപ്ലോമ സ്വന്തമാക്കാനോ എലീന് സാധിച്ചില്ല.
കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങള്‍ തന്റെ ചുമതലയായപ്പോള്‍ എലീന്‍ ന്യൂയോര്‍ക്ക് ടെലികോം കമ്പനിയില്‍ ജോലി തേടി. എങ്കിലും സ്‌കൂളിലെ സുഹൃത്തുക്കളുമായ അടുത്ത ബന്ധം നിലനിര്‍ത്തി പോന്നു. സ്‌കൂളില്‍ നിന്നും മാറിയെങ്കിലും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങളിലെല്ലാം എലീന്‍ പങ്കെടുക്കാറുണ്ടായിരുന്നു.
എലീന്‍ മുത്തശ്ശിയുടെ മകള്‍ മൗറീനയാണ് അമ്മയ്ക്ക് ഹൈസ്‌കൂള്‍ ഡിപ്ലോമ നേടിക്കൊടുക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തത്. അതും എലീന്‍ പഠിച്ച അതേ സ്‌കൂളില്‍ നിന്നും. പിറന്നാള്‍ ദിനത്തില്‍ ഡിപ്ലാമ സര്‍ട്ടിഫിക്കേറ്റ് കൈയില്‍ കിട്ടിയ എലീന്‍ നിറഞ്ഞു ചിരിച്ചു. ഹൃദയംകൊണ്ട് സന്തോഷിച്ചു.
തീര്‍ന്നില്ല മൗറീന അമ്മയ്ക്ക് നല്‍കിയ സര്‍പ്രൈസുകള്‍. അവര്‍ എലീന്റെ പഴയ സുഹൃത്തുക്കളേയെല്ലാം പിറന്നാള്‍ കാര്യം ഓര്‍മ്മപ്പെടുത്തി. ഒപ്പം മറ്റ് കുടുംബാംഗങ്ങളേയും. അവരെല്ലാം പ്രത്യക പിറന്നാള്‍ ആശംസാ കാര്‍ഡുകളും എലീന് അയച്ചു. അതും മകളുടെ നിര്‍ദ്ദേശപ്രകാരം. എന്തായാലും സൈബര്‍ ഇടങ്ങളില്‍ നിറയുകയാണ് ഈ അമ്മയുടേയും മകളുടേയും സ്‌നേഹകഥ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.