താലിബാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണച്ച 14 പേര്‍ അറസ്റ്റില്‍

താലിബാനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണച്ച 14 പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: താലിബാനെ സാമൂഹ്യ മാധ്യമങ്ങളില്‍ പിന്തുണച്ച്‌ പോസ്റ്റുകളിട്ട 14 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തു. നിയമവിരുദ്ധ പ്രവര്‍ത്തനം (പ്രതിരോധം) , ഐ.ടി നിയമം, സി.ആര്‍.പി.സി എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

'താലിബാന്‍ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്‌ സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകളിലും ലൈക്ക് ചെയ്യുന്നതിലും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു' എന്ന് സ്പെഷ്യല്‍ ഡി.ജി.പി ജി.പി സിങ് ട്വീറ്റ് ചെയ്തു

താലിബാനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചതിന് കമ്രൂപ്പ്, ധുബ്രി, ബാര്‍പേട്ട ജില്ലകളില്‍ നിന്നുള്ള രണ്ട് പേരെ വീതം അറസ്റ്റ് ചെയ്തതായി ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ രജിബ് സൈകിയ പറഞ്ഞു.

ഡാരംഗ്, കച്ചാര്‍, ഹൈലകണ്ടി, സൗത്ത് സല്‍മാര, ഹോജായ്, ഗോല്‍പാറ ജില്ലകളില്‍ നിന്നായി ഓരോരുത്തരും അറസ്റ്റിലായി. അറസ്റ്റിലായവരില്‍ ഒരാള്‍ വിദ്യാര്‍ത്ഥിയാണ്. താലിബാന്‍ അനുകൂല പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് കണ്ടെത്താന്‍ തങ്ങള്‍ ജാഗ്രതയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.