താലിബാനെ അംഗീകരിക്കില്ല; അവരുമായി ചര്‍ച്ചയ്ക്കുമില്ല: നിലപാടറിയിച്ച് യൂറോപ്യന്‍ യൂണിയന്‍

താലിബാനെ അംഗീകരിക്കില്ല;  അവരുമായി ചര്‍ച്ചയ്ക്കുമില്ല: നിലപാടറിയിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ്​: താലിബാനെ അംഗീകരിക്കില്ലെന്നും അവരുമായി ചര്‍ച്ചക്കില്ലെന്നും വ്യക്​തമാക്കി യൂറോപ്യന്‍ യൂണിയന്‍ രംഗത്ത്​. താലിബാന്‍ കൂടുതല്‍ രാജ്യങ്ങളുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയന്‍ അവരുടെ നിലപാട്​ അറിയിച്ചത്​. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം.

മനുഷ്യാവകാശ വിഷയത്തില്‍ ഏറെ അപകടകരമായ മുഖമാണ് താലിബാനുള്ളത്. ഇപ്പോഴും അത് നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ നടത്തുന്ന ഏതെങ്കിലും വാഗ്ദാനങ്ങളുടെ പേരില്‍ അവരെ വിശ്വസിക്കാനാവില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

അതേസമയം അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ സംരക്ഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ഇ.യു അറിയിച്ചിട്ടുണ്ട്​. അഭയാത്ഥികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായം നല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.