ജിദ്ദ: സൗദിയിൽ കോവിഡ് മഹാമാരി വ്യാപിച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിനോദ പരിപാടികൾ വീണ്ടും തിരിച്ചുവരുന്നു. സൗദി ടൂറിസം അതോറിറ്റിക്ക് കീഴിൽ നിരവധി പരിപാടികളാണ് രാജ്യത്ത് അരങ്ങേറുന്നത്. 'സൗദി വെൽക്കം ടൂ അറേബ്യ' എന്ന പേരിൽ നടക്കുന്ന മേളയിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളും സംസ്‍ക്കാരങ്ങളും വിദേശ സന്ദർശകർക്കും രാജ്യത്തിനകത്തുള്ള സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ആസ്വദിക്കാനുള്ള അവസരങ്ങളാണ് ഒരുക്കുന്നത്.
കുടുംബങ്ങൾക്കും യുവാക്കൾക്കും കുട്ടികൾക്കുമെല്ലാം ഒരു പോലെ ആസ്വദിക്കാൻ തരത്തിലുള്ള വിവിധ പരിപാടികൾ മേളയിൽ ഉണ്ടാവും. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ട്രക്കിങ്, ഡൈവിങ് തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങളിലെ വിത്യസ്ത രുചിഭേദങ്ങൾ അനുഭവിച്ചറിയാനുള്ള അവസരങ്ങളും മേളയുടെ ഭാഗമായുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാ-സാംസ്‌കാരിക വിനോദ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി ജിദ്ദയിൽ നടക്കുന്ന ഏഷ്യൻ മഹോത്സവത്തിൽ വെള്ളിയാഴ്ച 'ഫിലിപ്പൈൻസ് നൈറ്റ്' അരങ്ങേറി. ഈ മാസം 27 ന് 'പാക്കിസ്ഥാൻ നൈറ്റും' സെപ്തംബർ മൂന്നിന് 'ഇന്ത്യൻ നൈറ്റ്' നടക്കും. ഉസ്ഫാനിലെ ഇക്വിസ്ട്രിയന്‍ പാര്‍ക്ക് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ നൈറ്റിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ കലാകാരന്മാർ പങ്കെടുക്കും. തുറന്ന സ്റ്റേജിൽ ലൈവ് ഓർക്കസ്ട്രയോടെ ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങിയവ അരങ്ങേറും. വിവിധ കലാപരിപാടികൾക്ക് പുറമെ കുട്ടികൾക്കും കുടുംബങ്ങൾക്കുമെല്ലാം ആസ്വദിക്കാൻ രൂപത്തിൽ വിവിധ ഗെയിംസ് പരിപാടികളും സ്റ്റാളുകളുമെല്ലാമുണ്ടാവും. വി.ഐ.പി 127 റിയാൽ, ജനറൽ 35 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.