അധികാരികളെ ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്: ജസ്റ്റിസ് രവീന്ദ്രഭട്ട്

അധികാരികളെ ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ട്: ജസ്റ്റിസ് രവീന്ദ്രഭട്ട്

ന്യൂഡല്‍ഹി: അധികാരികളുടെ നടപടികളെ ചോദ്യം ചെയ്യാന്‍ ഓരോ ഇന്ത്യക്കാരനും അവകാശമുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് രവീന്ദ്രഭട്ട്. വലിയ വില കൊടുത്താണ് നമ്മള്‍ സ്വാതന്ത്ര്യം നേടിയതെന്നും ജനാധിപത്യം ജനങ്ങളുടെ വിചാരണയ്ക്ക് വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

കണക്ടിങ് ഗവേണ്‍ഡ്, ഗവേണിങ് ആന്‍ഡ് ഗവേണന്‍സ് എന്ന ഫോറത്തിന്റെ ഒന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് രവീന്ദ്രഭട്ട്. ജനാധിപത്യം വഴിയുള്ള നിയമസംവിധാനം നിരന്തര പ്രക്രിയയാണ്. അതില്‍ ജനങ്ങളുടെ സൂക്ഷ്മ പരിശോധന പരമപ്രധാനമാണ്. കോടതികളും ആ വ്യവഹാരത്തിന്റെ ഭാഗമാണ്.

നിയമവ്യവസ്ഥയും നിയമം മൂലമുള്ള വ്യവസ്ഥയും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്ന് ജനാധിപത്യമാണ്, ജനങ്ങളാണ് ഭരണാധികാരികള്‍. രണ്ടാമത്തേത് രാജാധികാരമാണ്. ഏകാധിപതിയുടെ അധികാരമാണത്. എല്ലാം പരാജയപ്പെടുമ്പോള്‍ നിയമവ്യവസ്ഥയുടെ തുടര്‍ച്ച നിലനിര്‍ത്താനുള്ള അവസാനത്തെ കേന്ദ്രമാണ് കോടതികളെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.