ഷാർജ: പ്രമുഖ വ്യവസായി എം എ യൂസഫലിക്കൊപ്പം മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ മമ്മൂട്ടിയും മോഹന്‍ലാലും ഷാർജയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. വ്യവസായി എം.എ. യൂസുഫലിയുടെ സഹോദരൻ എം.എ. അഷ്റഫ് അലിയുടെ മകന്‍റെ വിവാഹ വേദിയിലാണ് മമ്മൂട്ടിയും മോഹൻലാലും പ്രത്യക്ഷപ്പെട്ടത്.
ഷാർജ അൽ ജവഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിലായിരുന്നു ചടങ്ങ് നടന്നത്. വിവാഹത്തിന്‍റെ വീഡിയോ യുട്യൂബിലും തരംഗമായിട്ടുണ്ട്. ചടങ്ങില്‍ ആദ്യം എത്തിയത് മമ്മൂട്ടിയായിരുന്നു. പിന്നാലെയാണ് മോഹന്‍ലാലെത്തിയത്. . എം.എ. യൂസഫലിയും അഷ്റഫലിയും ചേർന്നാണ് ഇരുവരെയും സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനും മമ്മൂട്ടിക്കും യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചത്. യുഎഇയുടെ ഗോള്‍ഡന്‍ വിസ ആദരം സ്വീകരിക്കാന്‍ കൂടിയാണ് ഇരുവരും യുഎഇയിലെത്തിയതെന്നാണ് സൂചന.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.