ബെംഗ്‌ളൂര്‍: കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. കര്‍ണാടകയില്‍ സ്‌കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളജുകളും ഇന്ന് തുറക്കും.
ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. വിദ്യാര്‍ഥികളെ രണ്ടു ബാച്ചായി തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. എന്നാല്‍ ടി.പി.ആര്‍ നിരക്ക് രണ്ടിന് മുകളിലുള്ള ദക്ഷിണ കന്നഡ, ഉഡുപ്പി , കൊടക് ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കില്ല. തമിഴ്‌നാട്ടില്‍ 50 ശതമാനം ശേഷിയോടെ തിയറ്ററുകളും ബാറുകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കും. ബീച്ച്, മൃഗശാല എന്നിവിടങ്ങളിലും പ്രവേശനമനുവദിക്കും. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളേജുകളും സെപ്തംബര്‍ ഒന്നിന് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.