ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാര്‍; നടപടിയെടുക്കാതെ സര്‍ക്കാര്‍

ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി  സപ്ലൈകോയില്‍ ഇടനിലക്കാര്‍; നടപടിയെടുക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങളുമായി സപ്ലൈകോയില്‍ ഇടനിലക്കാര്‍ വിലസിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍. ഉന്നത ഉദ്യോ​ഗസ്ഥരുടെ റിപ്പോര്‍ട്ടുണ്ടായിട്ടും സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണുന്നില്ല.

സപ്ലൈകോ മുന്‍ മാനേജിങ് ഡയറക്ടര്‍ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. ടെണ്ടര്‍ നടപടികള്‍ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ടാണ് ഇവർ സര്‍ക്കാരിന് കത്തയച്ചത്.

സപ്ലൈകോ മുന്‍ മാനേജിങ് ഡയറക്ടര്‍ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി വേണുഗോപാലും ആണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. കത്ത് കിട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

സപ്ലൈകോയിലെ വിതരണക്കാരുടെ സാധനങ്ങള്‍ക്ക് ​ഗുണനിലവാരമില്ലെന്നും കത്തില്‍ പറയുന്നു. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങള്‍ നല്‍കാന്‍ കോക്കസായി ഇവര്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ടെണ്ടര്‍ മാനദണ്ഡങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് കത്തിലെ പ്രധാന നിര്‍ദേശം. ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള സാധനങ്ങള്‍ നല്‍കണമന്നും കത്തില്‍ പറയുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.