യാത്രാവിലക്ക്, ദുബായ് താമസവിസക്കാരുടെ കാലാവധി നീട്ടി

യാത്രാവിലക്ക്, ദുബായ് താമസവിസക്കാരുടെ കാലാവധി നീട്ടി

ദുബായ്: യാത്രാവിലക്കിനെ തുട‍ർന്ന് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതെ വിസാ കാലാവധി അവസാനിച്ച ദുബായ് താമസവിസക്കാ‍ർക്ക് ആശ്വാസം. ദുബായ് താമസവിസയുടെ കാലാവധി 2021 നവംബർ 10 വരെ നീട്ടിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സ് ആന്‍റ് ഫോറിന്‍ അഫയേഴ്സ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുളളവരെ കൂടാതെ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്കും ആനുകൂല്യം ലഭ്യമാകും.

2021 ഏപ്രില്‍ 20 നും 2021 നവംബർ 9 നും ഇടയില്‍ കാലാവധി കഴിയുന്നവർക്കാണ് ആനുകൂല്യം പ്രയോജനപ്പെടുക. അതേസമയം, 2020 ഒക്ടോബർ 20 ന് മുന്‍പ് യുഎഇ വിട്ടവർക്ക് ആനുകൂല്യം ലഭ്യമാവില്ല. https://amer.gdrfad.gov.ae/visa-inquiry എന്ന ലിങ്കിലൂടെ വിസാ കാലാവധി അറിയാനാകുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.