പ്രതിരോധം തീർത്ത് അഫ്ഗാൻ സേന; താലിബാൻ കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

പ്രതിരോധം തീർത്ത് അഫ്ഗാൻ സേന; താലിബാൻ കമാൻഡർ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാൻ പ്രതിരോധ സേന. അന്ദറാബ് മേഖലയിൽ താലിബാനുമായി അഫ്ഗാൻ സേനയുടെ പോരാട്ടം തുടരുകയാണ്. അഫ്ഗാനിസ്ഥാനിലെ ഫജ്റ് മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ താലിബാന്റെ ജില്ലാ തലവൻ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതായാണ് വിവരം.

താലിബാന്റെ ബനു ജില്ലാ തലവനും കൂട്ടാളികളായ മൂന്ന് പേരും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം താലിബാൻ സേന പഞ്ച്ഷീർ പ്രവിശ്യ കൂടി വളഞ്ഞിരിക്കുകയാണ്. പാഞ്ച്ഷിർ താലിബാന് ഇപ്പോഴും കിട്ടാക്കനിയായി തുടരുകയാണ്.

എന്നാൽ പാഞ്ച്ഷിറിൽ താലിബാനെ പ്രതിരോധിക്കാൻ നേതൃത്വം നൽകുന്നവരുടെ കൂട്ടത്തിൽ അഷ്റഫ് ഗനി ഭരണകൂടത്തിലെ ആദ്യ വൈസ് പ്രസിഡന്റ് അമറുല്ല സലായുമുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.