വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം

വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം

ന്യുഡല്‍ഹി: കോവിഡ് വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പ് വഴിയും ബുക്ക് ചെയ്യാം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ മുതിര്‍ന്നവര്‍ക്കും പ്രതിരോധ വാക്‌സിന്‍ നല്‍കും.

'സൗകര്യത്തിന്റെ ഒരു പുതിയ യുഗം തുറക്കുന്നു. ഇനി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ ഫോണില്‍ നിന്നും എളുപ്പത്തില്‍ കോവിഡ് വാക്‌സിന്‍ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാം'- എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വീറ്റ്. എങ്ങനെയാണ് വാട്‌സ്ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. +91 9013151515 എന്ന ഫോണ്‍ നമ്പറിലേക്ക് വാട്‌സ്ആപ്പില്‍ നിന്നും Book Slot എന്ന് സന്ദേശം അയക്കണം. തുടര്‍ന്ന് എസ്എംഎസായി ലഭിക്കുന്ന 6 അക്ക ഒടിപി നമ്പര്‍ ചേര്‍ക്കണം. തുടര്‍ന്ന് വാക്‌സിനേഷനായുള്ള തിയ്യതി, സ്ഥലം, പിന്‍കോഡ്, ഏത് വാക്‌സിന്‍ എന്നിവ തെരഞ്ഞെടുക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.