മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന്‍ തീരുമനിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര്‍ ഉള്‍പ്പെട്ടത്.
രണ്ട് വര്‍ഷത്തിനുള്ളില്‍ വിമാനത്താവളത്തിന്റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം. 2023 കാലത്ത് കൈമാറാനുള്ള പട്ടികയിലാണ് വിമാനത്താവളം ഉള്‍പ്പെട്ടത്. നാലു വര്‍ഷം കൊണ്ട് ആറു ലക്ഷം കോടിയുടെ സര്‍ക്കാര്‍ സ്വത്തുകള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ദേശീയ മോണിറ്റൈസേഷന്‍ പൈപ്പ്ലൈന്‍ പദ്ധതി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് അവതരിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിസ്ഇന്‍വെസ്റ്റ്മെന്റ് നയം അനുസരിച്ചാണ് പദ്ധതി. പ്രസ്തുത നയം അനുസരിച്ച് സര്‍ക്കാര്‍ സാന്നിധ്യം വളരെ കുറഞ്ഞ മേഖലകളിലേക്ക് ചുരുക്കാനാണ് തീരുമാനം.
2022ല്‍ ആരംഭിച്ച് 2025ല്‍ അവസാനിക്കുന്ന രീതിയിലാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ദേശീയപാത, മൊബൈല്‍ ടവറുകള്‍, സ്റ്റേഡിയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയാണ് പ്രധാനമായും സ്വകാര്യവത്കരിക്കുന്നത്. മികച്ച രീതിയില്‍ ലാഭമുണ്ടാക്കാത്ത മേഖലകള്‍ സ്വകാര്യവത്കരിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.