അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ക്രാസ്ത ഡല്‍ഹിയിലെത്തി

അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ ക്രാസ്ത ഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിയ മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ തെരേസ് ക്രാസ്ത ഡല്‍ഹിയില്‍ എത്തി. എയര്‍ ഇന്ത്യ വിമാനത്തിലാണ് സിസ്റ്റര്‍ തെരേസ ക്രാസ്ത ഇന്ത്യയില്‍ എത്തിയത്. കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് സിസ്റ്റര്‍ ഡല്‍ഹിയിലെത്തിയത്. അഫ്ഗാനിസ്താനില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിരുന്ന കാസര്‍കോട് സ്വദേശി സിസ്റ്റര്‍ തെരേസ് ക്രാസ്ത അമേരിക്കന്‍ യുദ്ധ വിമാനത്തിലാണ് താജിക്കിസ്താനിലെത്തിയത്. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെയും ഡല്‍ഹിയിലെത്തിച്ചു.

കാബൂളിലെ ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള പി.ബി.കെ ഇറ്റാലിയാന പകല്‍ പരിപാലന കേന്ദ്രത്തില്‍ അധ്യാപികയാണ് സിസ്റ്റര്‍. 30 കുട്ടികളുള്ള കേന്ദ്രത്തില്‍ പാകിസ്താനില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയും സിസ്റ്റര്‍ക്കൊപ്പമുണ്ട്. നെല്ലിയാടി ആശ്രമം സുപ്പീരിയറായിരിക്കെ 2017-ലാണ് സിസ്റ്റര്‍  വത്തിക്കാന്‍ നിയന്ത്രണത്തിലുള്ള  അഫ്ഗാനിസ്താനിലെ സ്ഥാപനത്തില്‍ സേവനം അനുഷ്ഠിക്കാന്‍ എത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.