പോര്‍ട്ടലിലെ തകരാര്‍ പരിഹരിക്കാനായില്ല: ആദായ നികുതി റിട്ടേണ്‍ ചെയ്യേണ്ട തിയതി വീണ്ടും നീട്ടും

പോര്‍ട്ടലിലെ തകരാര്‍ പരിഹരിക്കാനായില്ല: ആദായ നികുതി റിട്ടേണ്‍ ചെയ്യേണ്ട തിയതി വീണ്ടും നീട്ടും

ന്യുഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി വീണ്ടും നീട്ടിയേക്കും. പുതിയതായി പുറത്തിറക്കിയ പോര്‍ട്ടലിലെ തകരാര്‍ ഇതുവരെ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അവസാന തിയതി നീട്ടുന്നത്. പുതിയ വെബ്സൈറ്റിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നിട്ടും പ്രശ്നം പരിഹരിക്കാതെ വന്നതോടെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ് എംഡി സലില്‍ പേഖിനെ ധനമന്ത്രാലയം കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. സെപ്റ്റംബര്‍ 15നകം തകരാറുകള്‍ പരഹരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനുമുമ്പ് ജൂണ്‍ 22നും ഇന്‍ഫോസിസുമായി ധനമന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. മൂന്നാഴ്ച സമയം നല്‍കിയിട്ടും പരിഹാരം ഇല്ലാതെ വന്നതോടെയാണ് എംഡിയെ വിളിച്ചു വരുത്തിയത്. ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ നിലവില്‍ വന്നത്. പുതിയ പോര്‍ട്ടല്‍ അവതരിപ്പിച്ചത് കണക്കിലെടുത്തും കോവിഡ് വ്യാപനം മൂലവും റിട്ടേണ്‍ നല്‍കേണ്ട അവസാന തിയതി ജൂലൈ് 31ല്‍ നിന്ന് സെപ്റ്റംബര്‍ 30ലേക്ക് നേരത്തെ നീട്ടിയിരുന്നു. സെപ്റ്റംബര്‍ 15നകം തകരാര്‍ പരിഹരിച്ചാല്‍ 15 ദിവസമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.