രാജ്യസുരക്ഷയുടെ കാവലാളായ പൊലീസുകാരന് മതേതര മുഖം; താടി വേണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

രാജ്യസുരക്ഷയുടെ കാവലാളായ പൊലീസുകാരന് മതേതര മുഖം; താടി വേണ്ടെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: താടി വളര്‍ത്താന്‍ ഭരണഘടനാ പ്രകാരം തനിക്ക് മൗലികാവകാശമുണ്ടെന്നും അതിന് അനുവദിക്കണമെന്നും കാട്ടി യു.പി പൊലീസ് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച ഹ‌‌ര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. അയോധ്യ പൊലീസ് സ്റ്റേഷനിലെ മുഹമ്മദ് ഫര്‍മാനാണ് ഹര്‍ജിക്കാരന്‍.

താടിവടിക്കാന്‍ വിമുഖത കാട്ടിയതിന് കഴിഞ്ഞ വര്‍ഷം നവംബര്‍ അഞ്ചിന് ഇദ്ദേഹത്തെ ഡി.ഐ.ജി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ഫര്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ രാജ്യത്തെ അച്ചടക്കമുള്ള ഒരു സേനയുടെ ഭാഗമായതിനാല്‍ സേന നി‌ര്‍ദ്ദേശിക്കുന്ന നിയമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും രാജ്യസുരക്ഷയുടെ കാവലാളായ പൊലീസുകാരന് മതേതര മുഖമാണ് ജനങ്ങളുടെ ഇടയിലുണ്ടാകേണ്ടതെന്നും നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്.

അതേസമയം പൊലീസിലെ വസ്ത്രധാരണം സംബന്ധിച്ച്‌ യു.പി പൊലീസ് ഒക്ടോബര്‍ 2020 പുറത്തിറക്കിയ സര്‍ക്കുലറും ഇദ്ദേഹത്തിന്റെ ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.1985 ലെ ബിജോയ് ഇമ്മനുവേല്‍ - കേരളാ സ്റ്റേറ്റ് കേസില്‍ (കോട്ടയം ജില്ലയിലെ ഒരു വിദ്യാലയത്തില്‍, ദേശീയഗാനം പാടാത്തതിന്റെ പേരില്‍ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ വിധിച്ച കേസ് ) അഭിപ്രായ സ്വാതന്ത്ര്യം, മതേതരത്വം എന്നിവ സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടികാട്ടി. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.