ദുബായ് : സൗദിയില്‍ നിന്ന് രണ്ടു ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയടക്കം പ്രവേശന വിലക്കുള്ള രാജ്യങ്ങളിലേക്ക് പോയവര്‍ക്ക് നേരിട്ട് തിരിച്ചുവരുന്നതിന് തടസ്സമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു . സൗദിയില്‍ ഇഖാമയുള്ള രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങളിലെ പ്രവാസികള്‍ക്കും നേരിട്ട് മടങ്ങിവരാമെന്നാണ് തീരുമാനം. 14 ദിവസം മറ്റൊരു രാജ്യത്ത് തങ്ങേണ്ടതില്ല.
സൗദിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവർ ആകണമെന്നതാണ് നിബന്ധന. മറ്റു കോവിഡ് വ്യാപന മാനദണ്ഡങ്ങളെല്ലാം പാലിക്കേണ്ടിവരുമെന്നും വിദേശ കാര്യാ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറിലുണ്ട്.
സൗദി വിലക്ക് നീക്കിയാലും വിമാന സര്‍വീസുകള്‍ തുടങ്ങുന്നതിന് എല്ലാ രാജ്യങ്ങളും സ്വന്തമായ തീരുമാനമെടുക്കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.