അബായ ധരിക്കാത്തതിൻ്റെ പേരിൽ സ്ത്രീകളെ തടയാൻ സാധിക്കില്ലെന്ന് സൗദി ലീഗൽ അഡ്വൈസർ

 അബായ ധരിക്കാത്തതിൻ്റെ പേരിൽ സ്ത്രീകളെ തടയാൻ സാധിക്കില്ലെന്ന് സൗദി ലീഗൽ അഡ്വൈസർ

മാന്യമായ വസ്ത്രം ധരിച്ച ഒരു സ്ത്രീയെ അബായ ധരിക്കാത്തതിൻ്റെ പേരിൽ സർക്കാർ സ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ സാധിക്കില്ലെന്ന് സൗദി ലീഗൽ അഡ്വൈസർ അസീൽ അൽ ജഈദ് വ്യക്തമാക്കി

അബായയാല്ലാത്ത മറ്റു മാന്യമായ വസ്ത്രങ്ങളും സ്ത്രീകൾക്ക് ധരിക്കാം. മാന്യത എന്നത് ഏതെങ്കിലും നിയന്ത്രണങ്ങൾ കൊണ്ട് വിശദീകരിക്കപ്പെട്ടതല്ല. മറിച്ച് സമൂഹത്തിലെ ആചാരങ്ങളും പാരമ്പര്യങ്ങളുമായി ബന്ധപെട്ട് കിടക്കുന്നതാണ്. ഉറങ്ങുന്ന സമയത്ത് ധരിക്കുന്ന വസ്ത്രം ധരിച്ച്, പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് പുരുഷൻ്റെ മാന്യതക്ക് ചേർന്നതല്ല. നീന്തൽ കുളത്തിൽ ഉപയോഗിക്കുന്ന ഷോർട്സ് പാർക്കിൽ ഉപയോഗിക്കാനും പാടില്ല. അതേ സമയം പാർക്കുകളിലും  മറ്റും ഉപയോഗിക്കാവുന്ന ഷോർട്സുകൾ അനുവദിനീയവുമാണ്.

മാന്യമായ പൊതു പെരുമാറ്റ ചട്ടം രാജ്യത്തെ സ്വദേശിക്കും വിദേശിക്കും ടൂറിസ്റ്റിനുമെല്ലാം ഒരു പോലെ ബാധകമാണ്. ഇത് സംബന്ധിച്ച മറ്റു ആശയക്കുഴപ്പങ്ങൾ നിയമ വശങ്ങളുമായി ബന്ധപ്പെട്ടതാണെന്നും അസീൽ അൽ ജഈദ് കൂട്ടിച്ചേർത്തു. പ്രമുഖ അറബ് ചാനൽ എംബിസിയുമായി നടന്ന അഭിമുഖത്തിലായിരുന്നു അസീൽ അൽ ജഈദ്  ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.