കാബൂള്‍:അഫ്ഗാനിലെ സ്ത്രീസ്വാതന്ത്ര്യം തരിപ്പണമായെന്ന നിരീക്ഷണം ലോകവ്യാപകമായി ശക്തി പ്രാപിക്കവേ എല്ലാം ശരിയാക്കാമെന്ന വാഗ്ദാനവുമായി താലിബാന്‍. ശരിയത്ത് നിയമപ്രകാരമുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനം ആവര്‍ത്തിച്ചുകൊണ്ട്, കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത് വരെ രാജ്യത്തെ ജോലി ചെയ്യുന്ന സ്ത്രീകള്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശവും ഭീകര പ്രസ്ഥാനം മുന്നോട്ടുവച്ചു.
സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് ജോലിക്ക് എത്തുന്നതിന് മുന്‍പ് ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞ കാരണം. സുരക്ഷാകാരണങ്ങളാല്‍ വീടിനുള്ളില്‍ തന്നെ തല്‍ക്കാലം തുടരണം. ഇത് താത്കാലികമായ ക്രമീകരണം മാത്രമാണെന്നും താലിബാന്‍ വക്താവ് പറഞ്ഞു.ജോലിക്ക് പോകുന്ന സ്ത്രീകളെ തടയില്ല. വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് പെണ്‍കുട്ടികളെ വിലക്കുകയല്ലെന്നും സബിഹുള്ള മുജാഹിദ് പറഞ്ഞു.
ജോലി ചെയ്തിരുന്ന സ്ത്രീകള്‍ക്ക് നേരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനോ, അവരെ ജോലിയില്‍ നിന്ന് പുറത്താക്കാനോ തങ്ങള്‍ ശ്രമിക്കില്ലെന്നും സബിഹുളള മുജാഹിദ് പറഞ്ഞു. അതേസമയം, താലിബാന്‍ ഭരണം നടത്തിയിരുന്ന 1996-2001 കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലെന്നതിനാലും ഇപ്പോഴത്തെ അധിനിവേശത്തിനു ശേഷവും സ്ത്രീകളെ വേട്ടയാടുന്നതിനാലും ഈ വാഗ്ദാനങ്ങള്‍ ആരും വിശ്വസിക്കുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.