തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യസംവിധാനം പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കോവിഡുമായി ബന്ധപ്പെട്ട സുപ്രധാന ആരോഗ്യ ഡാറ്റകള്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മൂന്നാം തരംഗം തടയാന്‍ ആരോഗ്യ ഡാറ്റ പരസ്യപ്പെടുത്തണമെന്നും കോവിഡ് പ്രതിരോധ സംവിധാനം പുനസംഘടിപ്പിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോവിഡ് വിദഗ്ധ സമിതി അംഗങ്ങള്‍ക്ക് പോലും സര്‍ക്കാര്‍ നിലപാടിനോട് വിയോജിപ്പാണ്. അതുകൊണ്ടാണ് യോഗങ്ങളിലെ മിനിറ്റ്‌സുകള്‍ പോലും പുറത്തിവിടാത്തത്.
ക്രമസമാധാന പ്രശ്‌നമല്ല, ആരോഗ്യപ്രശ്‌നമായി ഈ വിഷയത്തെ കാണണം. സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസ് താഴേക്ക് പോയിട്ടും കേരളത്തില്‍ രോഗവ്യാപന നിരക്ക് കുറയ്ക്കാന്‍ സാധിക്കാത്തത് എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വിരലിലെണ്ണാവുന്ന ചില ഉദ്യോഗസ്ഥരുടെ കൈകളിലേക്ക് എല്ലാം വെച്ചുകൊടുത്തിട്ട് സര്‍ക്കാര്‍ കൈകെട്ടി നോക്കിനില്‍ക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.