ടാന്‍സാനിയയിലെ ഫ്രഞ്ച് എംബസിക്ക് സമീപം യുവാവ് വെടിവച്ച് 4 പേരെ കൊന്നു;അക്രമിയും കൊല്ലപ്പെട്ടു

ടാന്‍സാനിയയിലെ ഫ്രഞ്ച് എംബസിക്ക് സമീപം യുവാവ് വെടിവച്ച് 4 പേരെ കൊന്നു;അക്രമിയും കൊല്ലപ്പെട്ടു


ദാറുസ്സലാം: ടാന്‍സാനിയയിലെ ഫ്രഞ്ച് എംബസിക്ക് തൊട്ടടുത്ത് യുവാവ് നാലു പേരെ വെടിവച്ചു കൊന്നു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സ്വകാര്യ കമ്പനിയുടെ സുരക്ഷാ ജീവനക്കാരനെയുമാണ് അക്രമി കൊന്നത്. കാറില്‍ തോക്കുമായെത്തിയ യുവാവ് സംഭവത്തിനു ശേഷം ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു.സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു.

സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് ടാന്‍സാനിയന്‍ പ്രസിഡന്റ് സമിയ സുലുഹു ഹസന്‍ ട്വീറ്റ് ചെയ്തു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങളോ അയാളുടെ ലക്ഷ്യമോ അറിവായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. റോഡില്‍ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. എംബസ്സിയുടെ സമീപത്തുള്ള കെട്ടിടത്തിന്റെ സുരക്ഷാ സുരക്ഷാ ചുമതലയുണ്ടായിരുന്നയാളാണ് മരിച്ച  ജീവനക്കാരന്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.