റാസല്‍ഖൈമ: കോവിഡ് സാഹചര്യത്തില്‍ ഏർപ്പെടുത്തിയ മുന്‍ കരുതല്‍ നടപടികളില്‍ ഇളവ് നല്‍കി റാസല്‍ ഖൈമ എമിറേറ്റും. പുതുക്കിയ ഇളവുകളനുസരിച്ച് എമിറേറ്റിലെ ഹോട്ടലുകള്‍ക്ക് 100 ശതമാനം ശേഷിയില്‍ പ്രവർത്തനമാകാം. ഷോപ്പിംഗ് മാളുകള്‍, റസ്റ്ററന്‍റുകള്‍, കഫേകള്‍, വിനോദവേദികള്‍ എന്നിവയ്ക്ക് 80 ശതമാനമെന്ന രീതിയിലാണ് പ്രവർത്തനത്തിന് അനുമതി.

റസ്റ്ററന്‍റുകളിലും കഫറ്റീരിയകളിലും ഒരുമേശയില്‍ 10 പേർക്കിരിക്കാം. ഭക്ഷണം കഴിക്കുമ്പോള്‍ മാത്രമാണ് മാസ്ക് മാറ്റാന്‍ അനുമതി. വിവിധ പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് 75 ശതമാനമെന്ന രീതിയില്‍ പ്രവർത്തനം നടത്താം. വിവാഹ ചടങ്ങുകള്‍ 300 പേരില്‍ കവിയാതെ 60 ശതമാനമെന്ന രീതിയില്‍ നടത്താം.

പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം
• വാക്സിന്‍ രണ്ട് ഡോസുകള്‍ എടുത്ത് ആറ് മാസം കഴിയാത്തവർക്ക് മാത്രമാണ് കായിക സാംസ്കാരിക സാമൂഹിക കലാ പരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുളളത്.
• പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളുളളവർക്കും വാക്സിന്‍ രണ്ട് ഡോസുകള്‍ എടുത്ത് മൂന്ന് മാസത്തില്‍ കൂടാന്‍ പാടില്ല.
• അല്‍ ഹോസന്‍ ആപ്പില്‍ വാക്സിനേഷൻ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യണം
• പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതിന് 48 മണിക്കൂറിനുളളിലെടുത്ത നെഗറ്റീവ് പിസിആർ പരിശോധനാഫലം ഉണ്ടായിരിക്കണം.
• ആരാധനാലയങ്ങളില്‍ സന്ദർശകർ എപ്പോഴും മാസ്ക് ധരിച്ച് രണ്ട് മീറ്റർ സാമൂഹിക അകലം പാലിക്കുകയും വേണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.