ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം; പ്രത്യേക നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധം

ഡ്രോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണവുമായി കേന്ദ്രം; പ്രത്യേക നമ്പറും രജിസ്‌ട്രേഷനും നിര്‍ബന്ധം

ന്യൂഡൽഹി: രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് തിരിച്ചറിയല്‍ നമ്പറും രജിസ്‌ട്രേഷനും നിർബന്ധമാക്കി കേന്ദ്രസർക്കാർ. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കർശന വ്യവസ്ഥകളുമായി കേന്ദ്രസർക്കാർ പുതിയ ചട്ടങ്ങൾ പുറത്തിറക്കിയത്.

പുതിയ വ്യവസ്ഥകൾ പ്രകാരം ഡ്രോണുകൾക്ക് പ്രത്യേക നമ്പറും രജിസ്ട്രേഷനും ആവശ്യമാണ്. ഡ്രോണുകളുടെ ഉപയോഗം, വിൽപന, വാങ്ങൽ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ചട്ടങ്ങൾ. ഡ്രോണുകൾക്ക് തിരിച്ചറിയൽ നമ്പറും ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തുന്നത് നിർബന്ധമാക്കി. ഇനിമുതൽ രജിസ്ട്രേഷൻ ഇല്ലാത്ത ഡ്രോണുകൾ ഉപയോഗിക്കരുതെന്നാണ് കേന്ദ്ര സർക്കാരിന്റെ ചട്ടത്തിൽ പറയുന്നത്.

അതേസമയം മേഖലകൾ തിരിച്ചുള്ള ഡ്രോൺ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും ചട്ടത്തിൽ പറയുന്നുണ്ട്. ഡ്രോണുകൾ വാടകയ്ക്ക് നൽകുമ്പോഴും ഈ വ്യവസ്ഥകൾ കർശനമായിരിക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർശന നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്ന ചട്ടങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് നേരത്തെ പുറത്തിറക്കിയ കരട് നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ചട്ടത്തിലെ വ്യവസ്ഥകൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.