ന്യുഡല്‍ഹി: വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച അഫ്ഗാന്‍ എം.പി രംഗീന കര്‍ഗര്‍ക്ക് ഇന്ത്യ അടിയന്തര വിസ അനുവദിച്ചു. വിമാനത്താവളത്തില്‍ നിന്ന് എം.പിയെ തിരിച്ചയച്ചത് പിഴവാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം 20 നാണ് കര്‍ഗയെ ഡല്‍ഹിയില്‍ നിന്ന് അഫ്ഗാനിലേക്ക് തിരിച്ചയച്ചത്.
അതേസമയം, അഫ്ഗാനിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെത്തുന്ന അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇ വിസ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് അഫ്ഗാന്‍ പൗരന്‍മാര്‍ക്കായി ഇ വിസ നടപ്പാക്കാന്‍ ഇന്ത്യ തയാറായത്. ഭീകരര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനാണ് ഇ വിസയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അഫ്ഗാന്‍ സ്വദേശികളായവര്‍ക്ക് ഇ വിസ നല്‍കുന്ന കാര്യത്തില്‍ ഓണ്‍ലൈന്‍ നടപടികള്‍ തൃപ്തികരമാണെന്നും കേന്ദ്രം അറിയിച്ചു. വിസ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് ആഭ്യന്തര സുരക്ഷ മുന്‍ നിര്‍ത്തിയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.