ഡൽഹിയിൽ സ്‌കൂളുകള്‍ തുറക്കുന്നു ; സെപ്റ്റംബർ ഒന്നിന് ഒമ്പത് മുതല്‍ 12 വരെയുള്ളവർക്ക് ക്ലാസുകള്‍ തുടങ്ങും

ഡൽഹിയിൽ സ്‌കൂളുകള്‍ തുറക്കുന്നു ; സെപ്റ്റംബർ ഒന്നിന് ഒമ്പത് മുതല്‍ 12 വരെയുള്ളവർക്ക് ക്ലാസുകള്‍ തുടങ്ങും

ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അമ്പതില്‍ താഴെയെത്തി സാഹചര്യത്തിൽ ഡല്‍ഹിയില്‍ സ്കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് നിര്‍ണായക തീരുമാനം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

ഒമ്പത് മുതല്‍ 12 വരെയുള്ളവർക്ക് ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ സെപ്റ്റംബർ എട്ടിന് തുറക്കും. ഘട്ടംഘട്ടമായി ഓഫ്‌ലൈൻ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനമായത്.

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് 50 ശതമാനം വിദ്യാര്‍ഥികളെ എത്തിച്ച് ക്ലാസുകള്‍ ആരംഭിക്കാനാണ് നീക്കം. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഡി.ഡി.എം.എയുടെ തീരുമാനം.

അതേസമയം സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു. ഇതില്‍ 68 ശതമാനം പേരും സ്കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ചു. 83 ശതമാനം കോളജുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.