മാഞ്ചസ്റ്റർ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മാഞ്ചസ്റ്റർ പ്രദേശത്തെ സാൽഫോർഡ് രൂപതയിൽ പെട്ട സെൻട്രൽ മാഞ്ചസ്റ്റർ, നോർത്ത് മാഞ്ചസ്റ്റർ , ആഷ്ടൺ, ഓൾഡ് ഹാം എന്നീ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ ഒന്ന് ചേർന്ന് രൂപീകൃതമാകുന്ന ഹോളി ഫാമിലി മിഷൻ നാളെ ഔദ്യോഗികമായി നിലവിൽ വരും. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ലോങ്ങ് സൈറ്റിലെ സെന്റ് ജോസഫ് പള്ളിയിൽ നടക്കുന്ന തിരുക്കർമ്മങ്ങളിൽ മിഷൻ ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യപ്പെടും.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, സാൽഫോർഡ് രൂപതാധ്യക്ഷൻ മാർ ജോൺ അർണോൾഡ് എന്നിവർ വിശുദ്ധ കുർബാനക്കും ശുശ്രൂഷകൾക്കും കാർമികത്വം വഹിക്കും. വികാരി ജനറൽ മോൺ. ജിനോ അരീക്കാട്ട് എം.സി.ബി.എസ്, മാഞ്ചസ്റ്റർ റീജിയൻ ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, നിയുക്ത മിഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി മറ്റു വൈദികർ എന്നിവർ സഹ കാർമ്മികർ ആകും.
ട്രസ്റ്റിമാരായ അനിൽ അധികാരം, മാത്യു ജോസഫ്, സന്തോഷ് മാത്യു, സുനീഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. തിരുക്കുടുംബ മിഷന്റെ ഔദ്യോഗികമായ ഉത്‌ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി നിയുക്ത മിഷൻ ഡയറക്ടർ റവ. ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.