റോയല്‍ എന്‍ഫീല്‍ഡിന്റെ 2021 ക്ലാസിക് 350 സെപ്റ്റംബർ ഒന്നിന് വിപണിയിൽ

റോയല്‍ എന്‍ഫീല്‍ഡിന്റെ 2021 ക്ലാസിക് 350 സെപ്റ്റംബർ ഒന്നിന് വിപണിയിൽ

റോയല്‍ എന്‍ഫീല്‍ഡിന്റെ 2021 ക്ലാസിക് 350 സെപ്റ്റംബർ ഒന്നിന് വിപണയിൽ എത്തുന്നു. റിപ്പോര്‍ട്ട് അനുസരിച്ചു ജെ-പ്ലാറ്റ്ഫോമില്‍ വിപണിലെത്തുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ രണ്ടാമത് ബൈക്കാണ് 2021 ക്ലാസിക് 350.

6,100 ആര്‍പിഎമ്മില്‍ 20.2 എച്ച്‌പി പവറും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 349 സിസി, ഫ്യുവല്‍ ഇന്‍ജെക്ടഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് പുത്തന്‍ ക്ലാസിക് 350യില്‍ ഇടം പിടിക്കുക.ഗൂഗിളിന്റെ സഹകരണത്തില്‍ തയ്യാറാക്കിയിരിക്കുന്ന ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ ആയ ട്രിപ്പര്‍ നാവിഗേഷനാണ് മറ്റൊരു പ്രത്യേകത.

ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വലതുവശത്തായാണ് ട്രിപ്പര്‍ നാവിഗേഷന്റെ ഡിസ്പ്ലേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ മാറ്റം വരുത്തും. പുതിയ വൃത്താകൃതിയിലുള്ള ടെയില്‍ ലാംപ് 2021 ക്ലാസിക് 350യില്‍ ഇടം പിടിക്കും. കൂടുതല്‍ നിറങ്ങളിലും, ക്ലാസിക് ലുക്ക് ഊട്ടിയുറപ്പിക്കുന്ന ഗ്രാഫിക്സിലും 2021 ക്ലാസിക് 350 വിപണിയിലെത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.