ദൈവത്തിന്റെ വിശുദ്ധ വിത്ത്

ദൈവത്തിന്റെ വിശുദ്ധ വിത്ത്

ദൈവത്തിന്റെ വിശുദ്ധ വിത്ത് എന്നു അറിയപ്പെടുന്ന ഈ വിത്ത് പണ്ട് കാലത്തു ഇന്ത്യൻ മഹാ സമുദ്രത്തിലെ ദ്വീപുകളുടെ തീരക്കടലുകളിൽ കൂടി ഒഴുകി നടക്കുകയും പല സഞ്ചാരികളുടെയും ശ്രദ്ധ ആകർഷിക്കുകയും ചെയ്തിരുന്നു. നല്ല വലുപ്പം ഉള്ളതും,ഉള്ളിലെ കായ്ക്കു നല്ല സ്വാദ് ഉണ്ടായിരുന്നതുമായ ഈ കായ് പെറുക്കിക്കൂട്ടി തങ്ങളുടെ കൂടെ നാട്ടിലേക്കു കൊണ്ടുപോകാൻ യാത്രക്കാർ മത്സരിച്ചിരുന്നു. പതിയെ യൂറോപ്പിലെ കൊട്ടാരങ്ങളിൽ ഇത് സൂക്ഷിക്കാൻ തുടങ്ങി. ഈ വിത്ത് സൗഭാഗ്യം കൊണ്ടുവരും എന്ന ഒരു വിശ്വാസം എല്ലായിടത്തും പറന്നു.

കടൽ തേങ്ങാ എന്ന് വിളിക്കപ്പെടുന്ന ഇതിന്റെ ശാസ്ത്രീയ നാമം 'ലോഡോസ്യ' എന്നാണ്.'കൊക്കോ ഡി മർ ' എന്ന് അറിയപ്പെടുന്ന ഈ കായ് കായ്ക്കുന്ന സസ്യം വളരെ അപൂർവങ്ങളിൽപെട്ടതാണ്. 'കടലിൻറെ തേങ്ങാ ' എന്ന് അർത്ഥമുള്ള 'കൊക്കോ ഡി മർ ' ഫ്രഞ്ച് വാക്കാണ്. തെങ്ങും പനയും കൂടിച്ചേർന്ന പോലുള്ള ഈ സസ്യം,ഇരട്ടത്തെങ്ങ് എന്നും അറിയപ്പെടുന്നു.

ഇതിന്റെ അതിയായ ഭാരം കാരണം,വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ സാധിക്കില്ല. ഇന്ന് ലോകത്താകെ ഏതാണ്ട് നാലായിരം വൃക്ഷങ്ങൾ മാത്രമാണുള്ളത്. 1768ൽ ആണ് ഈ വൃക്ഷം കണ്ടെത്തിയത്. ആണും പെണ്ണും മരങ്ങൾ വെവ്വേറെ ആയ ഈ വൃക്ഷം, മുളക്കാനും വളരാനും കായ്ക്കാനും വളരെ കാലതാമസം എടുക്കും.പെൺമരങ്ങൾ കായ്ക്കാൻ ഏതാണ്ട് 50 വർഷങ്ങൾ വരെയും, കായ് മൂക്കാൻ 6 വര്ഷം വരെയും പിടിക്കും. ഇതിന്റെ തേങ്ങക്കു ഏതാണ്ട് പതിനഞ്ചു മുതൽ നാൽപ്പത്തി രണ്ടു കിലോഗ്രാം വരെ ഭാരം ഉണ്ടാവും.രണ്ടു തേങ്ങകൾ കൂട്ടിച്ചേർത്തത് പോലെ ആണ് ഈ തേങ്ങയുടെ രൂപം. ഈ വൃക്ഷം വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ സീഷെൽ ദ്വീപിൽ ഈ വൃക്ഷം സംരക്ഷിക്കപ്പെടുന്നു. ഇന്ത്യയിലെ ഒരേ ഒരു ഇരട്ടത്തെങ്ങ് ഉള്ളത് ഹൗറയിലെ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ ആണ് .



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.