കോഴിക്കോട് കാഴ്ചയുടെ ഒരു വസന്തം തന്നെയാണ്. അതിമനോഹരമായ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാന്‍. അതിനാല്‍ തന്നെ ഇവിടേയ്ക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ അധികമാരും കാണാത്ത സഞ്ചാരികള്‍ അറിഞ്ഞു തുടങ്ങാത്ത ഒരു സ്ഥലമാണ് നടുത്തുരുത്തി. പ്രകൃതിയുടെ പച്ചപ്പ് പുതച്ചു കിടക്കുന്ന ഇവിടം സഞ്ചാരികള്‍ക്ക് മുന്നില്‍ ഒരു പുതുവസന്തം തന്നെയാണ് തുറക്കുന്നത്. നടുത്തുരുത്തി ദ്വീപും അതിനു ചുറ്റിലുമുള്ള കായലും ചേര്‍ന്ന പുത്തന്‍ കാഴ്ചകളുടെ മനോഹര ലോകമാണ് സഞ്ചാരികള്‍ക്കു മുന്നില്‍ തുറന്നിടുന്നത്.
കൈത്തോടും അവിടുത്തെ തുരുത്തുകളും നാടന്‍ വള്ളത്തിലുള്ള സഞ്ചാരവും വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കോഴിക്കോട് കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ മാഹിപ്പുഴയുടെ നടുവിലായിട്ടാണ് നടുത്തുരുത്തി സ്ഥിതി ചെയ്യുന്നത്. തുരുത്തിന്റെ ഒരു ഭാഗത്ത് കണ്ണൂര്‍ ജില്ലയിലെ കരിയാടും മറുഭാഗത്ത് കോഴിക്കോട്ടെ ഏറാമലയുമാണ്. കോഴിക്കോടിന്റെ മിനി കുട്ടനാട് എന്നാണ് മാഹിപ്പുഴയ്ക്ക് നടുവിലെ പച്ചത്തുരുത്തായ നടുത്തുരുത്തി അറിയപ്പെടുന്നത്.
ജനപങ്കാളിത്തത്തോടെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ ആസൂത്രിതമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ടൂറിസം കേന്ദ്രം കൂടിയാണ് നടുത്തുരുത്തി. പരമ്പരാഗത രീതിയിലുള്ള തോണിയാത്ര, വിവിധതരം മത്സ്യബന്ധന രീതികള്‍ പരിചയപ്പെടല്‍, തെങ്ങുകയറ്റം, കയറു പിരിക്കല്‍, ഓലമടയല്‍, ഞണ്ടു പിടുത്തം, വല നെയ്ത്ത്, കുരുത്തോല ക്രാഫ്റ്റ്, നാടന്‍ ഭക്ഷണം, കരകൗശല വസ്തുക്കളുടെ നിര്‍മാണം തുടങ്ങി തനി നാടന്‍ ജീവിതങ്ങളെ കണ്‍മുന്നില്‍ കാണുവാനും അറിയുവാനും ഇവിടെ വന്നാല്‍ സാധിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.